SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

ലഹരിവിരുദ്ധ റാലിയും സായാഹ്ന സദസ്സും

lahari
പേരാവൂരിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി

പേരാവൂർ: തലശ്ശേരി അതിരൂപത ലഹരിവിരുദ്ധ സമിതിയുടെയും പേരാവൂർ ഫൊറോനയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലിയും സായാഹ്നസദസ്സും സംഘടിപ്പിച്ചു. പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു സംഘടിപ്പിച്ച സായാഹ്നസദസ്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ടോമി വെട്ടിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയം ആർച്ച്പ്രീസ്റ്റും ജനറൽ കൺവീനറുമായ ഫാ. മാത്യു തെക്കേമുറി സ്വാഗതം പറഞ്ഞു. തലശ്ശേരി അതിരൂപത ലഹരിവിരുദ്ധ സമിതി ഡയറക്ടർ ഫാ. ജെയ്സൺ കോലാക്കുന്നേൽ ആമുഖപ്രഭാഷണവും പേരാവൂർ ഡിവൈ.എസ്.പി എ.വി ജോൺ മുഖ്യപ്രഭാഷണവും നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പേരാവൂർ ഫൊറോന ലഹരിവിരുദ്ധ സമിതി ഡയറക്ടർ ഫാ. തോമസ് നെല്ലാനിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL