മാതമംഗലം: കർഷകസംഘം എരമം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക ക്ലാസും കർഷകരെ ആദരിക്കലും നടന്നു. കാർഷിക രംഗം നേരിടുന്ന പ്രശ്നങ്ങൾ പരിഹാര നിർദ്ദേശങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്ത് കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം ഉത്തര മേഖല മേധാവി ഡോ. ടി. വനജ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർഷകരായ കെ.എ രാഘവൻ, സി.എ നളിനി, പി. ദാമോദരൻ, ആർ. രാജീവൻ, ഇ. കുഞ്ഞിരാമൻ, കെ. അശോകൻ, ടി.എസ് സജിതകുമാരി, സി.വി ദേവിക്കുട്ടി, കെ. ദുഷ്യന്തൻ എന്നിവരെ കെ.വി ഗോപിനാഥൻ ആദരിച്ചു. സി.കെ രാഘവൻ, ആർ.കെ ഗോവിന്ദൻകുട്ടി, അഡ്വ. കെ.പി രമേശൻ, എരമം കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രീത എന്നിവർ സംസാരിച്ചു. കാർഷിക ക്ലാസും കർഷകരെ ആദരിക്കലും ഡോ. ടി. വനജ ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |