
തലശ്ശേരി:സബ് ജൂനിയർ ബോയ്സ് 200 മീറ്റർ ഓട്ടത്തിൽ ഷൂസില്ലാതെ ഓടിക്കയറി സ്വർണം നേടി പുഷ്പഗിരി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി സി മുഹമ്മദ് ഷാനിബ്. പ്രത്യേക അക്കാഡമികളിലൊന്നും പോകാതെ സ്കൂളിൽ നിന്ന് ലഭിച്ച മികച്ച പരിശീലനത്തിലൂടെയാണ് ഈ കൊച്ചുമിടുക്കന്റെ സുവർണനേട്ടം.
ഇതുവരെ പരിശീലന സമയത്തും ഷാനിബ് ഷൂ ഉപയോഗിച്ചിരുന്നില്ല. ട്രാക്കിലെ മറ്റു താരങ്ങൾ മികച്ച സ്പൈക്കുകളണിഞ്ഞ് മത്സരിച്ചപ്പോഴാണ് നഗ്നപാദനായി ഓടിയ ഷാനിബ് ഒന്നാമനായി ഫിനിഷ് ചെയ്തത്.
തളിപ്പറമ്പ് ആസാദ് നഗറിലെ 'റെഡ് റോസ്' വീട്ടിൽ ഓട്ടോറിക്ഷാ തൊഴിലാളിയായ പി.സാജിദിന്റെയും സി. റുബീനയുടെയും മകനാണ്. ദാനിഷ് മെഹമ്മൂദ് ആണ് സഹോദരൻ.വരാനിരിക്കുന്ന സംസ്ഥാന കായിക മേളയിൽ മത്സരിക്കാൻ നല്ലൊരു ഷൂസ് വേണമെന്ന ആഗ്രഹം ഈ മിടുമിടുക്കനുണ്ട്. അതണിഞ്ഞ് സംസ്ഥാനമേളയിലും സുവർണനേട്ടം സ്വപ്നം കാണുകയാണ് ഈ മിടുക്കൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |