SignIn
Kerala Kaumudi Online
Monday, 12 October 2026 3.34 AM IST

പൂച്ചയും പട്ടിയും ബൈക്കിൽ; ഈ സ്നേഹയാത്ര വൈറൽ

ph-1
രാഘവൻ

കണ്ണൂർ: ബൈക്കിൽ ഒരു പൂച്ച, തോളിൽ കുഞ്ഞുപട്ടി. ബംഗളൂരുവിലെ റോഡുകളിലൂടെയുള്ള ഈ യാത്ര സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ബംഗളൂരുവിൽ സ്പോർട്സ് അക്കാഡമിയിലെ ട്രെയിനറായ കണ്ണൂർ കടന്നപ്പള്ളി സ്വദേശി ടി.വി. സനു(30)വിവിറെ ജോലിസ്ഥലത്തേയ്ക്കുളള യാത്രയിൽ സഹജീവിസ്നേഹവും കാരുണ്യവും വഴിവെട്ടമാകുന്നു. കൗതുകക്കാഴ്ചയാണെങ്കിലും 13 പരാതികളുമുണ്ടായി. ബൈക്കിൽ കൊണ്ടുപോകുന്നത് മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി മൃഗസ്‌നേഹികളാണ് പരാതി നൽകിയത്. ബംഗളൂരു വൈറ്റ്‌ഫീൽഡ്, മരത്തഹള്ളി, എച്ച്.എസ്.ആർ. ലേയൗട്ട്,
മജസ്റ്റിക് എന്നിവിടങ്ങളിലുള്ളവരായിരുന്നു പരാതിക്കാർ. അന്വേഷിച്ചെത്തിയ പൊലീസ് ഒരു കേസും എടുത്തില്ല. അന്വേഷണത്തിൽ അവർ കണ്ടത് അനിമൽ റെസ്‌ക്യൂവറായ സനുവിനെയായിരുന്നു. കാലൊടിഞ്ഞവയെയും രോഗങ്ങളുള്ളവയേയും ചികിത്സിച്ച് ഭേദമാക്കുന്നു. ഉപേക്ഷിക്കപ്പെട്ട 20 പൂച്ചകൾക്ക് സംരക്ഷണം നൽകുന്നു. ആരോഗ്യം വീണ്ടെടുത്ത മികച്ച ബ്രീഡുകളിലുള്ള പൂച്ചകളെയും പട്ടികളെയും കുറഞ്ഞവിലയ്ക്ക് നൽകുന്നു. ആ പണം മൃഗങ്ങളുടെ ചികിത്സാച്ചെലവിന് നീക്കിവയ്ക്കുന്നു...

വീഡിയോക്ക്‌ താഴെ നെഗറ്റീവ് കമന്റിടുന്നവരെ തിരുത്തുന്ന പൊലീസുകാരുമുണ്ട്. കൊവിഡ് കാലത്താണ് ബ്രിട്ടീഷ് ഷോർട്ട്‌ഹെയർ, പേർഷ്യൻ മിക്സഡ് ബ്രീഡായ പൂച്ചയെയും പഗ് ഇനത്തിൽപ്പെട്ട പട്ടിയെയും വാങ്ങിയത്. പൂച്ചയ്ക്ക് പേര് രാഘവൻ, പട്ടിയ്ക്ക് സുമലത. ഇരുവർക്കും ആറ് വയസായി. സനു ഓഫീസിലേക്ക് പോകാൻ ബെെക്കെടുത്താൽ ഇരുവരും ചാടിക്കയറും.


യാത്ര വിശാഖപട്ടണത്തേക്കും

കണ്ണൂരും കാസർകോടും ചുറ്റി ഹൈദരാബാദിലേക്കും വിശാഖപട്ടണത്തേക്കും ഇരുവരെയും കൂട്ടി സഞ്ചരിച്ചു. തുടക്കത്തിൽ ഇരുവർക്കും ഹെൽമെറ്റ് വച്ചായിരുന്നു യാത്ര. അവർക്ക് ബുദ്ധിമുട്ടായതോടെ ഒഴിവാക്കി. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ കർശനപരിശോധനയ്ക്കും വിധേയരായി. പരിശോധന കഴിയുമ്പോഴേക്കും ഉദ്യോഗസ്ഥർ രാഘവന്റെയും സുമലതയുടെയും കൂട്ടുകാരാകും.

ടി.വി. പ്രസന്നകുമാറിന്റെയും കെ. അജിതയുടെയും മകനാണ് സനു. സഹോദരങ്ങൾ: ടി.വി. സഞ്ജു, ടി.വി. സഞ്ജയ്. മികച്ച ഫുട്ബാളറായ സനുവിന്റെ മൃഗസ്നേഹത്തെ, അമ്മൂമ്മ കിഴക്കിനിയിൽ ലീലയാണ് പിന്തുണയ്ക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BIKE RIDERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL