
കൊട്ടിയൂർ:ഗണേശ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് സാർവ്വജനീക ഗണേശോത്സവവും ഹിന്ദു സമ്മേളനവും ഇന്ന് കൊട്ടിയൂരിൽ നടക്കും. രാവിലെ 7ന് മഹാഗണപതിഹോമം. വൈകുന്നേരം 3ന് ഹിന്ദുമഹാ സമ്മേളനം വയനാട് കല്പറ്റ ഗായത്രി മാതാ ആശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതി ജനറൽ സിക്രട്ടറി പി.എസ്.മോഹനൻ, കൊട്ടിയൂർ അദ്ധ്യക്ഷത വഹിക്കും. ഗണേശ സേവാസമിതി പ്രസിഡണ്ട് ഷിബു മാധവൻ സ്വാഗത ഭാഷണവും മാതൃസമിതി അദ്ധ്യക്ഷ സി ജെ.രമണി നന്ദിപ്രകാശനവും നിർവ്വഹിക്കും. ജനപ്രതിനിധികൾ സമുദായ സംഘടന - ഭക്തജന സംഘടന പ്രതിനിധികൾ എന്നിവരും സംബന്ധിക്കും.തുടർന്ന് ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയും മന്ദംചേരി വാവലിപ്പുഴയിൽ വിഗ്രഹ നിമജ്ജനവും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |