SignIn
Kerala Kaumudi Online
Sunday, 25 October 2026 6.00 AM IST

ദുർഗയിൽ ആഹ്ളാദ പ്രകടനം

dhs

കാഞ്ഞങ്ങാട്: ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ജില്ല, ഉപജില്ലാ കായികമേളയിൽ ചാമ്പ്യൻപട്ടം നേടിയതിന്റെ ഭാഗമായി ആഹ്ലാദപ്രകടനം നടത്തി. അറുപത്തിയാറ് പോയിന്റ് നേടി തുടർച്ചയായ മൂന്നാംതവണയാണ് ദുർഗ ചാമ്പ്യൻപട്ടം നേടുന്നത്. സ്കൂളിൽ നിന്നും ആരംഭിച്ച ആഹ്ലാദപ്രകടനം കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരം പഴയ ബസ് സ്റ്റാൻഡ്, കാഞ്ഞങ്ങാട് ടൗൺ, പുതിയ കോട്ട തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് സ്കൂളിൽ അവസാനിച്ചു. പ്രിൻസിപ്പാൾ ഡോ.എൻ.വേണുനാഥൻ, എച്ച്.എം.പി സുമ, എച്ച്.കെ.വി.സുജാത, കായികാദ്ധ്യാപകരായ എം.റീനകുമാരി, വി. മണികണ്ഠൻ, കെ.വി.ജയൻ, പി.ടി.എ പ്രസിഡന്റ് പ്രഭാകരൻ അവതാർ, കെ.സുജിത , കായികതാരങ്ങൾ ,​മറ്റ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ, തുടങ്ങിയവർ ആഹ്ലാദപ്രകടനത്തിൽ പങ്കാളികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL