
കേളകം: കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഴുവൻ വയോജനങ്ങളെയും ഉൾപ്പെടുത്തി കേളകത്ത് സംഘടിപ്പിച്ച വയോജന സംഗമം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജെഫ്രി റാണി ജോൺസൺ പദ്ധതി വിശദീകരിച്ചു. നിവിൽ ജോസ് മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് അഡ്വ.ബിജു ചാക്കോ, സ്ഥിരം സമിതി അദ്ധ്യക്ഷരായ അബ്ദുൽ സലാം, ഷിജി സുരേന്ദ്രൻ, സുനിത രാജു, മെമ്പർമാരായ എസ്. ടി. രാജേന്ദ്രൻ, ജോണി പാമ്പാടി,ഫെസിലിറ്റേറ്റർ കെ.ശ്രുതി എന്നിവർ സംസാരിച്ചു. ഡോ.പി.വി.അരുൺ മോഹൻ ബോധവത്കരണ ക്ലാസ് നടത്തി. മുതിർന്ന മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോർജ്ജുകുട്ടി മുക്കാടൻ, സി.കെ.പ്ലാസിഡ്, വർഗീസ് ജോസഫ് നടപ്പുറം, മേരി ഉലഹന്നാൻ , പൈലി വാത്യാട്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |