കാഞ്ഞങ്ങാട്: രണ്ട് ദിവസങ്ങളിലായി നടന്ന അജാനൂർ ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ എം.ബി.എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.പി അഷിത റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ പി.കെ അബ്ദുള്ള കുഞ്ഞി, പി.ടി.എ പ്രസിഡന്റ് യു.വി ബഷീർ എന്നിവർ സംസാരിച്ചു. സ്കൂൾ വൈസ് ചെയർമാൻമാരായ കെ. അബ്ദുൾ ഖാദർ, സി. മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ഇ.കെ മൊയ്തീൻ കുഞ്ഞി, എ. ഹമീദ് ഹാജി, സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി, ബി.എം മുഹമ്മദ് കുഞ്ഞി, സുറൂർ മൊയ്തു ഹാജി, പി.എം അസൈനാർ തുടങ്ങിയവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ എ. സൈഫുദ്ദീൻ സ്വാഗതവും സ്കൂൾ ലീഡർ സഫ തസ്നീം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |