SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

ആരുപിടിക്കും പിലിക്കോട്

elect
ആരുപിടിക്കും പിലിക്കോട്

തൃക്കരിപ്പൂർ: മൂന്നുതവണ യു.ഡി.എഫിനെയും രണ്ടുതവണ എൽ.ഡിഎഫിനെയും വരിച്ച ഡിവിഷനാണ് കാസർകോട് ജില്ലാ പഞ്ചായത്തിലെ പിലിക്കോട് ഡിവിഷൻ.

നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്തിലെ പുത്തിലോട്ട്‌, കൊടക്കാട്‌, പിലിക്കോട്‌, തൃക്കരിപ്പൂർ ട‍ൗൺ, തങ്കയം, ഒളവറ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഡുകൾ ചേർന്നതാണ്‌ പിലിക്കോട് ഡിവിഷൻ. ആകെ 42 പഞ്ചായത്ത്‌ വാർഡുകൾ. ഇതിൽ പിലിക്കോട് പഞ്ചായത്തിലെ 18, തൃക്കരിപ്പൂരിലെ 23, വലിയപറമ്പിലെ ഒരു വാർഡ്‌ എന്നിവ ഉൾപ്പെടുന്നു. മൂന്ന് മുന്നണിയിലെയും സ്ഥാനാർത്ഥികൾ മാത്രമാണ് മത്സരരംഗത്ത്. സീറ്റ് നിലനിർത്താൻ ആർ.ജെ.ഡിയിലെ മനുവും പിടിച്ചെടുക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കരിമ്പിൽ കൃഷ്ണനും പ്രതീക്ഷയോടെ ബി.ഡി.ജെ.എസിന്റെ കെ. കുഞ്ഞികൃഷ്ണനുമാണ് തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്.

മനുവിന് മുൻപ് കോൺഗ്രസിന്റെ പി.വി. പത്മജയാണ് പിലിക്കോട് ഡിവിഷനെ പ്രതിനിധീകരിച്ചത്. ജനതാദളിലെ ശശി നടക്കാവും മുസ്ലിം ലീഗിലെ എൻ. സബൂറ, എം.സി. കമറുദ്ദീൻ എന്നിവരും പിലിക്കോടിനെ ജില്ലാ പഞ്ചായത്തിൽ പ്രതിനിധീകരിച്ചു.

അങ്കത്തട്ടിൽ ഇവർ

എൽ.ഡി എഫിനായി രംഗത്തുള്ള മികച്ചൊരു കാൽപ്പന്തുകളിക്കാരനായ മനു രാഷ്ട്രീയത്തിനതീതമായി കായിക ലോകത്ത് വലിയൊരു സൗഹൃദ ബന്ധമുള്ള വ്യക്തിയാണ്. കഴിഞ്ഞ തവണ യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തതാണ് പിലിക്കോട് ഡിവിഷൻ. തൃക്കരിപ്പൂർ മീലിയാട്ട് സ്വദേശിയായ മനു ആർ.ജെ.ഡി. യുവജന വിഭാഗം ജില്ലാ പ്രസിഡന്റുകൂടിയാണ്. ജില്ലാ പഞ്ചായത്തിൽ നിലവിലുള്ള ഭരണസമിതിയിൽ നിന്നും വീണ്ടും മത്സരിക്കുന്ന ഏക വ്യക്തി കൂടിയാണ് മനു.

കെ.പി.സി.സി അംഗവും ജില്ലയിലെ മുതിർന്ന നേതാവുമായ കരിമ്പിൽ കൃഷ്ണനാണ് യു.ഡി.എഫ് സ്ഥാനാർഥി. നിയമസഭയിലേക്ക് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ ഒരു തവണ മത്സരിച്ച പാരമ്പര്യവുമായാണ് മത്സര രംഗത്തെ ത്തിയത്. കയ്യൂർ- ചീമേനി പഞ്ചായത്തിലെ ഞണ്ടാടി സ്വദേശിയും കോൺഗ്രസിന്റെ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ പ്രമുഖനായ നേതാവുമാണ്. ഡി സി സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

എൻ.ഡി.എയ്‌ക്കായി മത്സര രംഗത്തുള്ള മേനോക്ക് സ്വദേശി കെ. കുഞ്ഞികൃഷ്ണൻ ബി.ഡി.ജെ.എസ്. ജില്ലാ ട്രഷറർ, എസ്.എൻ.ഡി.പി. യോഗം ബോർഡ് മെമ്പർ, തൃക്കരിപ്പൂർ യൂനിയൻ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL