SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

ആവേശോജ്വലം മുസ്തഫയുടെ പ്രചാരണ തുടക്കം

vpp
തൃക്കരിപ്പൂർ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി ഡോ വി.പി.പി മുസ്തഫയുടെ റോഡ്ഷോയിൽ നിന്ന്

തൃക്കരിപ്പൂർ: അണികളിൽ ആവേശം നിറച്ച് തൃക്കരിപ്പൂർ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി ഡോ വി.പി.പി മുസ്തഫയുടെ പ്രചരണ തുടക്കം. റോഡ് ഷോയോടെയാണ് സ്ഥാനാർത്ഥി പ്രചാരത്തിന് തുടക്കം കുറിച്ചത്.

ജന്മനാടായ ഇളമ്പച്ചിയിൽ നിന്നുമാരംഭിച്ച തുറന്ന ജീപ്പിലുള്ള പര്യടനത്തെ നൂറ് കണക്കിനാളുകളാണ് വഴിയോരങ്ങളിൽ വരവേറ്റത്. രണ്ട് തവണകളിലായി ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുത്തതിന്റെ അനുഭവ സമ്പത്തും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി പങ്കെടുത്ത കരുത്തും ഒരോ സ്വീകരണ കേന്ദ്രങ്ങളിലും കാണാമായിരുന്നു. മുഷ്ടി ചുരുട്ടിയുള്ള പ്രവർത്തകരുടെ മുദ്രാവാക്യം വിളിയും പഴയകാല പ്രവർത്തകരുൾപ്പെടെ നെഞ്ചോട് ചേർത്ത് ആലിംഗനം ചെയ്തുമാണ് ഒരോ സ്വീകരണ കേന്ദ്രങ്ങളും പിന്നിട്ടത്. ഹാരാർപ്പണവും പടക്കം പൊട്ടിച്ചും സ്വീകരണ കേന്ദ്രങ്ങളിൽ ആവേശം നിറച്ചു.

തൃക്കരിപ്പൂർ ടൗൺ, നടക്കാവ്, ഉദിനൂർ, ഇടച്ചാക്കൈ, മൂസഹാജി മുക്ക്, ഓരിമുക്ക്, ചെറുവത്തൂർ, പള്ളിക്കര, നീലേശ്വരം മാർക്കറ്റ് റോഡ്, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കോൺവെന്റ് ജംഗ്ഷനിൽ സമാപിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ എം.എൽ.എ റോഡ് ഷോ ഉദ്ഘാടനം ചെയ്തു. പി.വി തമ്പാൻ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പി. ജനാർദ്ദനൻ, ജില്ലാ സെക്രട്ടറിയേറ്റംഗം സാബു അബ്രഹാം, വി.വി കൃഷ്ണൻ, വി.കെ ഹനീഫ ഹാജി, സി. ബാലൻ, മാധവൻ മണിയറ, രജീഷ് വെള്ളാട്ട്, പി. കുഞ്ഞികണ്ണൻ, ടി.വി വിജയൻ എന്നിവർ സംസാരിച്ചു. എം.വി യൂസഫലി സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL