കാഞ്ഞങ്ങാട്: എം.ഇ.എസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ സമ്മേളനം ബിഗ് മാളിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ആരിഫ് കാപ്പിൽ സ്വാഗതം പറഞ്ഞു. ഡോ. കെ.പി മുഹമ്മദ് കുഞ്ഞിയെ ഡോ. ഫസൽ ഗഫൂർ ആദരിച്ചു. അസീസ് അക്കരയ്‌ക്ക് മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള പുരസ്‌കാരം നൽകി. എം.എൽ.എമാരായ കെ. നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവരെ ആദരിച്ചു. ഡോ. ഖാദർ മാങ്ങാട്. ഒ.സി സലാഹുദ്ദിൻ, സക്കീർ ഹുസൈൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു, എ. ഹമീദ് ഹാജി, കുഞ്ഞഹമ്മദ് ഹാജി പാലക്കി, എം.ബി.എം അഷ്‌റഫ്, പി.എം നാസർ, കെ.സി ഇർഷാദ്, മവ്വൽ മുഹമ്മദ് മാമു, ബി.എം മുഹമ്മദ് കുഞ്ഞി, ബി.കെ സാലിം ബേക്കൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |