SignIn
Kerala Kaumudi Online
Friday, 31 July 2026 4.03 AM IST

ലോക ഒ.ആർ.എസ് ദിനാചരണം

ors
ലോക ഒ.ആർ.എസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി നിർവഹിക്കുന്നു

കാഞ്ഞങ്ങാട്: ലോക ഒ.ആർ.എസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് വി.വി തുളസി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ അദ്ധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി രേഖ ദിനാചരണ സന്ദേശം നൽകി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ബിന്ദു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.വി രാഘവൻ, ദേശീയ ആരോഗ്യ പദ്ധതി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദൻ, ടെക്‌നിക്കൽ അസിസ്റ്റന്റ് എം. ചന്ദ്രൻ, അജാനൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആർ. അനിൽകുമാർ, ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.എസ് ധനേഷ് സംസാരിച്ചു. അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ബിജു ബാലുശ്ശേരി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL