
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകൾ, ആർ.സി.സി, മലബാർ ക്യാൻസർ സെന്റർ എന്നിവിടങ്ങളിലെ പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഹോം പേജിൽ നിന്ന് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കാം. അലോട്ട്മെന്റ് ലഭിച്ചവർ 10ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റും ഓപ്ഷനുകളും റദ്ദാക്കും. വിവരങ്ങൾ www.cee.kerala.gov.inൽ. ഹെൽപ്പ് ലൈൻ- 0471-2332120, 2338487.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |