SignIn
Kerala Kaumudi Online
Thursday, 29 October 2026 2.27 AM IST

 മാരിടൈം നിയമഭേദഗതിക്ക് അംഗീകാരം മത്സ്യത്തൊഴിലാളികളെ സർക്കാർ സംരക്ഷിക്കും: മുഖ്യമന്ത്രി

1

തിരുവനന്തപുരം: തുറമുഖ വികസനത്തോടൊപ്പം, മത്സ്യത്തൊഴിലാളികളെ സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മാരിടൈം നിയമഭേദഗതിയുടെ ചർച്ചകൾക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. അവരുടെ തൊഴിൽ സംവരണം ഉറപ്പാക്കും. അവരുടെ മക്കൾക്ക് തൊഴിൽ - വിദ്യാഭ്യാസം ഉറപ്പാക്കും, കിടപ്പാടം സംരക്ഷിക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖം, കണ്ടെയ്നർ തുറമുഖം,18 മറ്റ് തുറമുഖം ഇവയ്ക്ക് ചുറ്റും പോർട്ട് സിറ്റിയുണ്ടാക്കും. അതിന് അനുമതി നൽകാനാണ് നിയമഭേദഗതി. ഇവിടങ്ങളിലെ സർക്കാർ ഭൂമി ഏറ്റെടുത്ത് ലാൻഡ് ബാങ്കുണ്ടാക്കും. അതെല്ലാം സ്വകാര്യസ്ഥാപനങ്ങൾക്ക് കരാറായി നൽകും. വലിയ സ്ഥാപനങ്ങൾ വരും. ആയിരങ്ങൾക്ക് തൊഴിൽ കിട്ടും. ഓഷ്യനേറിയവും മാരിടൈം മ്യൂസിയവും നിർമ്മിക്കും. ടൂറിസം വികസിക്കും. തുറമുഖങ്ങളിൽ യാത്രാ, ടൂറിസം സർവീസ് തുടങ്ങും. പന്ത്രണ്ടോളം മാരിടൈം കോഴ്സാരംഭിക്കും. പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ ഉറപ്പാക്കും. മിഷൻസമുദ്ര പദ്ധതിയുടെ ഭാഗമാണിത്. ആരെയും തീരത്തുനിന്ന് ഇറക്കിവിടില്ല. പ്രതിപക്ഷത്തിന്റെ പ്രചരണം വികസനത്തെ എതിർക്കാനാണ്. പരിസ്ഥിതി അനുകൂലമല്ലാത്ത ഒരു പദ്ധതിക്കും അനുമതി നൽകില്ല- മുഖ്യമന്ത്രി പറഞ്ഞു. കടൽത്തീരം കുത്തകങ്ങൾക്ക് കൊള്ളയടിക്കാൻ അവസരം നൽകുന്നതാണ് നിയമഭേദഗതിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ലിനെ എതിർത്ത് ഇറങ്ങിപ്പോയി. തുറമുഖ നടത്തിപ്പ് കരാർ, കാലാവധി കഴിഞ്ഞും നീട്ടി നൽകാനുള്ള വ്യവസ്ഥ മാറ്റണമെന്ന പ്രതിപക്ഷ ഭേദഗതി വോട്ടിനിട്ട് തള്ളി. കെ.എൻ.ബാലഗോപാലിന്റെയും അജയ് പ്രസാദിന്റെയുമായിരുന്നു ഭേദഗതി.

 പ്രണയം,​ പൊ​തു​ ​-​ ​സ്വ​കാ​ര്യ​

പ​ങ്കാ​ളി​ത്ത​ ​വ്യ​വ​സ്ഥയോട്​:​ ​പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​ ​-​ ​സ്വ​കാ​ര്യ​പ​ങ്കാ​ളി​ത്ത​ ​വ്യ​വ​സ്ഥ​ ​എ​ന്ന​ ​വാ​ക്കി​നോ​ടാ​ണ് ​ഈ​ ​സ​ർ​ക്കാ​രി​ന് ​പ്ര​ണ​യമെന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​മാ​രി​ടൈം​ ​നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​അത്തരം​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​കാ​ല​പ​രി​ധി​ ​പോ​ലും​ ​വേ​ണ്ട​ ​എ​ന്നാ​ണ് ​വ​യ്ക്കു​ന്ന​ത്.​ ​എ​ന്നെ​ന്നേ​ക്കും​ ​ഈ​ ​ഭൂ​മി​ ​കു​ത്ത​കക​ൾ​ക്ക് ​അ​ടി​യ​റ​ ​വ​യ്ക്കു​ക​യാ​ണ്.​ ​പു​തു​താ​യി​ ​രൂ​പീ​ക​രി​ക്കു​ന്ന​ ​ഒ​രു​ ​സം​വി​ധാ​ന​ത്തി​ലും​ ​തീ​ര​ദേ​ശ​ത്തെ​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​തി​നി​ധി​ക​ളി​ല്ല.​ ​പ​ഞ്ചാ​യ​ത്തോ,​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​യോ ഇല്ല.​ ​ത​ദ്ദേ​ശ​​മ​ന്ത്രി​ ​ഇ​ല്ല.​ ​ഫി​ഷ​റീ​സ് ​വ​കു​പ്പി​ല്ല,​ ​ഫി​ഷ​റീ​സ്​ ​മ​ന്ത്രി​യും​ ​സെ​ക്ര​ട്ട​റി​യും​ ​ഇ​ല്ല.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പൊ​ടി​ ​പോ​ലു​മി​ല്ല.​ ​ഈ​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​തീ​ര​ദേശം​ ​കോ​ർ​പ്പ​റേ​റ്റ് ​മാ​ഫി​യ​ക​ൾ​ക്ക് ​തീ​റെ​ഴു​തി​ ​കൊ​ടു​ക്കാ​നു​ള്ള​ ​സ​മ്മ​ത​പ​ത്ര​മാ​ണ്.​ ​യോ​ജി​ക്കാ​നാ​വി​ല്ല. തീ​ര​ത്തെ​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ത്ത് ​ലാ​ൻ​ഡ്ബാ​ങ്കു​ണ്ടാ​ക്കു​മെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​ക​മ്പ​നി​ക​ൾ​ക്ക് ​കൈ​മാ​റു​മ്പോ​ൾ,​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​വ​ള്ളം​ ​ക​യ​റ്റി​വ​യ്ക്കാ​നും​ ​വ​ല​യു​ണ​ക്കാ​നും​ ​യാ​ന​ങ്ങ​ൾ​ ​ന​ന്നാ​ക്കാ​നും​ ​പി​ന്നെ​ ​സ്ഥ​ല​മു​ണ്ടാ​കി​ല്ല.​ ​ഉ​പ​ജീ​വ​നം​ ​മു​ട്ടും.​​ ​കാ​യ​ലു​ക​ളി​ലും​ ​തീ​ര​ക്ക​ട​ലി​ലും​ ​'​വാ​ട്ട​ർ​ഫ്ര​ണ്ട് ​റോ​യ​ൽ​റ്റി​'​ ​ഈ​ടാ​ക്കാ​നു​ള്ള​ ​വ്യ​വ​സ്ഥ​ ​മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണ്.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​അ​മി​താ​ധി​കാ​രം​ ​വ​രും.​ ​സ്വ​കാ​ര്യ​ടൂ​റി​സം​ ​പ​ദ്ധ​തി ​പ​രി​സ്ഥി​തി​യെ​യും​ ​മ​ത്സ്യ​ങ്ങ​ളു​ടെ​ ​പ്ര​ജ​ന​ന​കേ​ന്ദ്ര​ങ്ങ​ളെ​യും​ ​ന​ശി​പ്പി​ക്കു​മെ​ന്നും​ ​പി​ണ​റാ​യി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA