SignIn
Kerala Kaumudi Online
Friday, 07 August 2026 4.32 AM IST

കെ.എസ്.ആർ.ടി.സി പുസ്തകക്കൂട്

ksrtc
കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോയിൽ പുസ്തകക്കൂട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സാംസ്കാരിക കൂട്ടായ്മയായ വായനശാലയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോയിൽ പുസ്തകക്കൂട് പ്രവർത്തനം ആരംഭിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം നിർവഹിച്ചു. വായനശാല സാംസ്കാരിക കൂട്ടായ്മ രക്ഷാധികാരി പി.വി രതീശൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഡോ. അംബിക സുതൻ മാങ്ങാട് മുഖ്യാതിഥിയായി. കെ.എസ്.ആർ.ടി.സി മുൻ ഡയറക്ടർ ടി.കെ രാജൻ, ഡോ. എ.എ അബ്ദുൾ സത്താർ, കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ, മുൻ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ബി.കെ സുകുമാരൻ, കെ.എസ്.ആർ.ടി.സി കാസർകോട് യൂണിറ്റ് ഓഫിസർ കെ. പ്രിയേഷ് കുമാർ, പുഷ്പാകരൻ ബെണ്ടിച്ചാൽ സംസാരിച്ചു. വായനശാല സെക്രട്ടറി കെ. പ്രദീപ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. ഗൗരി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, COLLECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL