SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

മാനവസൗഹൃദ വേദി കൂട്ടായ്മ

manava
മാനവ സൗഹൃദ വേദി കൂട്ടായ്മ മുൻ കണ്ണൂർ വി.സി ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: മാനവ സൗഹൃദ വേദി ഹിറ പള്ളിയിൽ സംഘടിപ്പിച്ച കൂട്ടായ്മ മുൻ കണ്ണൂർ വി.സി ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ഹിറാ മസ്ജിദ് ഖത്തീബ് നാസർ ചെറുകര ഓണം- നബിദിന സന്ദേശങ്ങൾ നൽകി. വേദി ജനറൽ സെക്രട്ടറി ടി. മുഹമ്മദ് അസ്ലം അദ്ധ്യക്ഷനായി. ഡോ. അജയകുമാർ കോടോത്ത്, പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ അരവിന്ദൻ, സിസ്റ്റർ ജയ മംഗലത്ത്, പ്രസ് ഫോറം പ്രസിഡന്റ് ഫസൽ റഹ്മാൻ, അഡ്വക്കറ്റ് ബിജു ഏലിയാസ്, കെ. രാജേന്ദ്രൻ, ഐ.എം.കെ സുഹൈൽ, ഹുസൈൻ പുല്ലടി, പി. അബ്ദുൾ ഗഫൂർ, സുകുമാരൻ ആശീർവാദ് എന്നിവർ സംസാരിച്ചു. വേദി കൺവീനർമാരായ മുഹമ്മദ് കുഞ്ഞി തായിലക്കണ്ടി സ്വാഗതവും ബി.എം മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. വിവിധ തുറകളിലുള്ളവർ സംഗമത്തിൽ പങ്കാളികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MENS ASSOCIATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL