നീലേശ്വരം: ഖാദി വ്യവസായം നവീകരിച്ച് സംരക്ഷിക്കണമെന്ന് കാസർകോട് ഖാദി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഡോ: വി.പി.പി മുസ്‌തഫ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി പ്രമേയം പ്രിയ തിമിരിയും അനുശോചന പ്രമേയം അനിത കാരിമൂലയും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുശീല സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം. ലക്ഷ്മി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഓമന, നാരായണി, അനിത മടിക്കൈ, കെ. ഉണ്ണി നായർ സംസാരിച്ചു. എം. ലക്ഷ്മി സ്വാഗതവും ശാലിനി തങ്കരാജൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം. ലക്ഷ്മി (സെക്രട്ടറി), പി. അനിത, ഷൈമ കയ്യൂർ (ജോയിന്റ് സെക്രട്ടറി), ശാലിനി തങ്കരാജൻ (പ്രസിഡന്റ്), അനിത ഗോപി, പ്രിയ തിമിരി (വൈസ് പ്രസിഡന്റ്), സൗമ്യ മാവുങ്കാൽ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |