തൃക്കരിപ്പൂർ: കുണിയൻ പുഴയിൽ നിന്നും ഉപ്പുവെള്ളം കയറുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഈയ്യക്കാട് നെല്ലുത്പാദക സമിതിക്ക് കാർഷിക ഉപകരണങ്ങളും മറ്റും സൂക്ഷിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ആധുനികസൗകര്യങ്ങളോടെ ഉള്ള കെട്ടിടം പണിയുന്നതിന് പാടശേഖര പരിധിയിലെ നടക്കാവിൽ പഞ്ചായത്ത് സ്ഥലം അനുവദിക്കണമെന്ന് ഈയ്യക്കാട് നെല്ലുത്പാദക സമിതി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജനറൽ ബോഡിയോഗം കർഷക അവാർഡ് ജേതാവ് എ. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.വി രാധ സംസാരിച്ചു. പി. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി പത്മനാഭൻ പ്രവർത്തന റിപ്പോർട്ടും വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു. സെക്രട്ടറിയായി കെ.വി പത്മനാഭനെയും പ്രസിഡന്റായി പി. സദാനന്ദനെയും ജോയിന്റ് സെക്രട്ടറിയായി എം.വി അനീഷ് കുമാറിനെയും വൈസ് പ്രസിഡന്റായി ടി. ചിത്രലേഖയെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |