
കൊല്ലം: പാറ്റൂർ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനിയറിംഗിൽ ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ബ്രാഞ്ചുകളുടെ ഏകോപനവും ക്രിത്രിമ ബുദ്ധിയുടെ ഉപയോഗവും സുസ്ഥിരമായ ഒരു ഭാവിക്കായി എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ശില്പശാല ഡോ.ജുബിലന്റ്.ജെ കിഴക്കേത്തോട്ടം ഉദ്ഘാടനം ചെയ്തു. ശ്രീബുദ്ധ എഡ്യുക്കേഷണൽ സൈസൈറ്റി ചെയർമാൻ പ്രൊഫ. കെ.ശശികുമാർ അദ്ധ്യക്ഷനായി. ഖത്തർ എൻവയോൺമെന്റ് ആൻഡ് എനർജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ഡോ.ധനൂപ്.എസ്.പിള്ള മുഖ്യ പ്രഭാഷണം നടത്തി. സൊസൈറ്റി സെക്രട്ടറി പ്രൊഫ. വി.പ്രസാദ്, കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കൃഷ്ണകുമാർ, ഡോ.ശങ്കർ, ഡോ.സുരേഷ് ബാബു, ഗോപാലകൃഷ്ണപിള്ള, ഡോ. വി.പി.വിനോദ് എന്നിവർ സംസാരിച്ചു. ശില്പശാലയിൽ നൂറോളം പേർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |