കൊല്ലം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾ അംശദായം അടച്ച് അംഗത്വം പുതുക്കണം. മുൻവർഷങ്ങളിലെ ക്ഷേമനിധി വിഹിതം കുടിശ്ശികയുള്ളവരും 2024-25 വർഷത്തെ വിഹിതം അടക്കാത്തവരും ക്ഷേമനിധി പാസ്ബുക്ക്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുമായെത്തി ഈമാസം 29നകം അടയ്ക്കണം.
പേര്, വിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവയിലെ മാറ്റങ്ങൾ ഫിഷറീസ് ഓഫീസറെ അറിയിക്കണം. കുടിശ്ശിക വരുത്തിയ തൊഴിലാളികളുടെ പേര് ഫിഷറീസ് ഓഫിസുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർച്ചയായി കുടിശ്ശിക വരുത്തിയവരുടെ പേര് 2025-26 വർഷത്തെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |