SignIn
Kerala Kaumudi Online
Friday, 23 October 2026 4.20 AM IST

വെളിച്ചെണ്ണ വിലക്കയറ്റം: വ്യാജനെ 'കുപ്പിയിലാക്കാൻ" ഓപ്പറേഷൻ നാളികേര

coco

കൊല്ലം: വെളിച്ചെണ്ണ വില പിടിതരാതെ വഴുതി നീങ്ങുന്നതിനിടെ, ഗുണനി​ലവാരം ഉറപ്പാക്കാനും വി​ല നി​യന്ത്രി​ക്കാനും 'ഓപ്പറേഷൻ നാളികേര'യുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. വെളിച്ചെണ്ണ ഉത്പാദന, വിതരണ, വില്പന കേന്ദ്രങ്ങളിലാണ് പരിശോധന.

അ​മി​ത ലാ​ഭ​മു​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ, വി​ല കു​റ​ഞ്ഞ പാം​കേ​ർ​ണ​ൽ ഓ​യി​ലുകൾ ഉൾപ്പടെ ഉപയോഗിച്ചാണ് വ്യാജ വെളിച്ചെണ്ണ തയ്യാറാക്കുന്നത്.

ചക്കിലാട്ടിയ ശുദ്ധമായ എണ്ണ എന്നെഴുതിയും വ്യാജന്മാർ വിപണിയിലുണ്ട്. ഇങ്ങനെ ബ്രാൻഡ് പേരിലെത്തുന്ന കമ്പനികൾക്കെതിരെ കേസെടുക്കും. ഓപ്പറേഷൻ നാളികേരയുടെ ഭാഗമായി ജില്ലയിലെ 76 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ശേഖരിച്ച സാമ്പികളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ. അനലിസ്റ്റ്സ് ലാബിലേക്ക് അയച്ചു. നിലവിൽ സ്ഥാപനങ്ങൾക്കൊന്നും നോട്ടീസ് നൽകിയിട്ടില്ല. വെ​ളി​ച്ചെ​ണ്ണ​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ സം​ശ​യം തോ​ന്നി​യാ​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വകുപ്പിന് പ​രാ​തി നൽകാം.

വ്യാജനെ അറിയാൻ

ചില്ലുഗ്ളാസിൽ കുറച്ച് വെളിച്ചെണ്ണ അര മണിക്കൂർ ഫ്രിഡ്ജിൽ (ഫ്രീസറിലല്ല) വയ്ക്കുക

 ശുദ്ധമായ വെളിച്ചെണ്ണ കട്ടയാകും

 മറ്റെന്തെങ്കിലും കലർന്നിട്ടുണ്ടെങ്കിൽ അവ വേറിട്ട് നിൽക്കും

രാസസംയുക്തം കലർന്നിട്ടുണ്ടോ എന്നറിയാൻ

രണ്ട് വ്യത്യസ്ത ഗ്ലാസുകളിൽ 2 മില്ലി എണ്ണയെടുക്കുക

 രണ്ട് ഗ്ലാസുകളിലും ഒരു ചെറിയ കഷണം വെണ്ണയിടുക (യെല്ലോ ബട്ടർ)

 മായമുണ്ടെങ്കിൽ എണ്ണയുടെ മുകളിലെ പാളിയുടെ നിറം ചുവപ്പാകും

ടോ​ൾ ഫ്രീ ​ന​മ്പർ

1800 425 1125

'ഓപ്പറേഷൻ നാളികേര" പരിശോധന പുരോഗമിക്കുകയാണ്. മാ​യം ചേ​ർ​ത്ത വെ​ളി​ച്ചെ​ണ്ണ​ വി​ല്പ​നയ്​ക്കെ​തി​രെ പൊ​തു​ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL