കരുനാഗപ്പള്ളി: മികച്ച ജൈവ വൈവിദ്ധ്യ സംരക്ഷണത്തിന് സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് നൽകുന്ന ഹരിത വ്യക്തി അവാർഡിന് കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് പുള്ളിയിൽ വീട്ടിൽ ഫൈസൽ അർഹനായി. നിയമസഭ മന്ദിരത്തിലെ ശങ്കരനാരയണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് നിയമസഭ സ്പീക്കർ എ.എം. ഷംസിറിൽ നിന്ന് അവാർഡ് എറ്റുവാങ്ങി. മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷനായി. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് . ഫൈസലിന്റെ മാതാവ് ആബിദാതങ്കത്തിന്റെ ഓർമ്മക്കായി "തങ്കവനം" എന്ന പേരിൽ രണ്ടര ഏക്കർ സ്ഥലത്ത് അപൂർവ്വങ്ങളായ 1450 ഇനത്തിലുള്ള വ്യക്ഷങ്ങളും,ഔഷധ സസ്യങ്ങളും വച്ച് പിടിപ്പിച്ചതും, മറ്റ് പാരിസ്ഥിക പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്. വനം വന്യജീവി വകുപ്പിന്റെ വനമിത്ര അവാർഡ്,അക്ഷയ ശ്രീ അവാർഡ് തുടങ്ങി നിരവധി അവാർഡുകളും ഫൈസലിന് ലഭിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണവകുപ്പിൽ ഇന്റേണൽ വീജിലൻസ് ഓഫീസറായി(അസി.ഡയറക്ടർ) ജോലി ചെയ്യുന്ന ഫൈസൽ വളഞ്ചേരി,കൊടുവള്ളി ,കരുനാഗപ്പള്ളി ,നഗരസഭകളിൽ സെക്രട്ടറിയായിട്ടും ജോലി ചെയ്തിട്ടുണ്ട്. പബ്ളിക് സർവ്വീസ് കമ്മിഷനിൽ ഡെപ്യുട്ടി സെക്രട്ടറിയായിരുന്ന പരേതനായ അബ്ദുൽ റഹിമാൻ കുഞ്ഞാണ് പിതാവ് . ഭാര്യ:ഹസീന മക്കൾ: മിന ,മാരിയ,മിന്ന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |