
കൊല്ലം: കയർ തൊഴിലാളികളുടെ വേതനം 500 രൂപയായി വർദ്ധിപ്പിക്കണമെന്നും ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ മുഴുവൻ കയർപിരി തൊഴിലാളികളെയും ഉൾപ്പെടുത്തണമെന്നും ജില്ല കയർ തൊഴിലാളി ലേബർ യൂണിയൻ- ഐ.എൻ.ടി.യു.സി നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കാലവർഷ സീസണിൽ തൊഴിലാളികൾക്ക് സൗജന്യമായി ഭക്ഷ്യക്കിറ്റ് നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി പരവൂർ രമണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇരവിപുരം സജീവൻ അദ്ധ്യക്ഷനായി. പരവൂർ മോഹൻദാസ്, രാജു.ഡി.പണിക്കർ, കുരീപ്പുഴ വിജയൻ, കടവൂർ ശശി, ഹെൻട്രി, രാജൻ മൺറോതുരുത്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |