ചവറ: റേഷൻ വിതരണത്തോടൊപ്പം വായനാശീലവും പ്രോത്സാഹിപ്പിക്കുന്ന വെറ്റമുക്കിൽ പ്രവർത്തിക്കുന്ന റേഷൻ കടയിലെ ഗ്രന്ഥശാലയിലേയ്ക്ക് പുസ്തകങ്ങൾ കൈമാറി നെറ്റിയാട് പൗരസമിതി.
കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും പന്മന ശ്രീ വിദ്യാധിരാജ ഗ്രന്ഥശാലയുടെയും സഹകരണത്തോടെ റേഷൻ കടയിൽ പ്രവർത്തിക്കുന്ന പുസ്തകക്കൂട് ഓപ്പൺ ലൈബ്രറിയിലൂടെ കഴിഞ്ഞ ആറു വർഷമായി 'അന്നത്തോടൊപ്പം വായന" പദ്ധതി നടപ്പാക്കി വരികയാണ്.
റേഷൻ വാങ്ങാനെത്തുന്നവർക്ക് പുസ്തകങ്ങൾ വായിക്കാനും വീട്ടിലേക്ക് കൊണ്ടുപോകാനും അവസരമൊരുക്കും. പദ്ധതിക് സജീവമാക്കാനാണ് നെറ്റിയാട് പൗരസമിതി പുസ്തകങ്ങൾ സംഭാവനയായി നൽകിയത്. മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാറിനും കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ അനിൽകുമാറിനും കൈമാറി.
പന്മന ശ്രീ വിദ്യാധിരാജ ഗ്രന്ഥശാല പ്രസിഡന്റ് ആനന്ദകുമാർ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി അഡ്വ. സജീന്ദ്രകുമാർ സ്വാഗതം പറഞ്ഞു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, വൈസ് പ്രസിഡന്റ് ഷംന റാഫി, ഷമീർ പുതുക്കുളം, സുജ ഷിബു, ശ്രീകല, ശാലിനി, കെ.പ്രമോദ്, ഡോ. എ.കെ.ആസാദ്, ആർ.സുകുമാരൻ നായർ എന്നിവർ സംസാരിച്ചു. പൗരസമിതി പ്രസിഡന്റ് നെറ്റിയാട് റാഫി നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |