കൊല്ലം: വിവാഹ വാഗ്ദാനം നൽകി 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞാവെളി വളവിൽ മേലതിൽ വീട്ടിൽ അനിൽകുമാറിന്റെ മകൻ ആദിത്യനാണ് (21) അറസ്റ്റിലായത്.
2025 ഡിസംബറിൽ പ്രതി പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പലതവണ പെൺകുട്ടി പീഡനത്തിന് ഇരയായി. അഞ്ചാലുംമൂട് പൊലീസ് ഇൻസ്‌പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അർജുൻ, സജൽ എസ്.ദീൻ, എസ്.സി.പി.ഒ പ്രമോദ്, സി.പി.ഒമാരായ ശിവകുമാർ, സുനിലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |