SignIn
Kerala Kaumudi Online
Tuesday, 28 July 2026 12.33 PM IST

കൊല്ലം പൊലീസ് ക്വാർട്ടേഴ്സിൽ മോഷണം: ആറര പവൻ കവർടന്നു

കൊല്ലം: കൊല്ലം കോർപ്പറേഷൻ ഓഫീസിന് എതിർവശത്തുള്ള കൊല്ലം പൊലീസ് ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ വീടിന്റെ കതക് പൊളിച്ച് കടന്ന് മോഷണം. ആറര പവൻ ആഭരണങ്ങൾ നഷ്ടമായി​.

തിരുവനന്തപുരം എ.ആർ ക്യാമ്പി​ലെ പൊലീസ് കോൺസ്റ്റബിളായ മുബാറക്കിന്റെ ക്വാർട്ടേഴ്സിലാണ് മോഷണം നടന്നത്. ഉദ്യോഗസ്ഥനും ഭാര്യയും ജോലിക്കു പോയിരുന്നു. സർക്കാർ ജീവനക്കാരിയായ ഭാര്യ വൈകിട്ടു തിരികെ എത്തിയപ്പോഴാണു ക്വാർട്ടേഴ്സിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്നു, നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്ന് ബോദ്ധ്യമായി​. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL