പത്തനാപുരം: കെ.പി.എസ്.ടി.എ ജില്ലാ ക്യാമ്പ് പത്തനാപുരം സെന്റ് സേവ്യേഴ്സ് വിദ്യാനികേതൻ ആനിമേഷൻ സെന്ററിൽ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് എസ്. ശ്രീഹരി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.മനോജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സി. കമ്മിറ്റി അംഗങ്ങളായ എ.ഹാരിസ്, പ്രിൻസി റീന തോമസ്, വിനോദ് പിച്ചനാട്, ബിനോയ്.ആർ കൽപ്പകം, ബി.റോയ്, ടി.നിതീഷ്, സംസ്ഥാന കമ്മിറ്റി അംഗം സി.പി.ബിജുമോൻ എന്നിവർ സംസാരിച്ചു. നാളെ നടക്കുന്ന സമാപന സമ്മേളനം ജ്യോതികുമാർ ചാമക്കാല എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.കെ.അരവിന്ദൻ, ജനറൽ സെക്രട്ടറി ബി.സുനിൽകുമാർ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.മനോജ്, സംസ്ഥാന സെക്രട്ടറി ആർ.തനുജ, സർവീസ് കൺസൾട്ടന്റ് ഗോപകുമാരപിള്ള എന്നിവർ ക്ലാസുകടെക്കും. ജില്ലാ സെക്രട്ടറി സി.സാജൻ സ്വാഗതവും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |