SignIn
Kerala Kaumudi Online
Monday, 06 July 2026 5.44 AM IST

എൻ. ഉത്തമൻ ഫൗണ്ടേഷന്റെ പ്രവർത്തനം മാതൃകാപരം: എൻ.കെ. പ്രേമചന്ദ്രൻ

ghj
എൻ. ഉത്തമൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ കുഞ്ഞുരാമൻ മെമ്മോറിയൽ എൽ.പി.എസിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എൻ. ഉത്തമൻ ഫൗണ്ടേഷന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ കുഞ്ഞുരാമൻ മെമ്മോറിയൽ എൽ.പി.എസിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാതൃകാ ഉദ്യോഗസ്ഥനും പൊതുപ്രവർത്തകനുമായിരുന്നു റിട്ട. തഹസിൽദാരും ആർ.എസ്.പി നേതാവുമായിരുന്ന എൻ. ഉത്തമൻ. അദ്ദേഹത്തിന്റെ ജീവിത സന്ദേശം അന്വർത്ഥമാക്കുന്ന തരത്തിലാണ് എൻ. ഫൗണ്ടേഷന്റെ പ്രവർത്തനമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ഫൗണ്ടേഷൻ സെക്രട്ടറി ബിജു ലക്ഷ്മികാന്തൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർമാരായ എ.എം. റാഫി, പി. അനിൽകുമാർ, ഫൗണ്ടേഷൻ രക്ഷാധികാരി എൻ. വാസുദേവൻ, ഡോ. സജീവ്, നിബു ജോസഫ്, എം. നസീർ തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി യു. അരുൺകുമാർ സ്വാഗതവും പറങ്കിമാംവിള ജയകുമാർ നന്ദിയും പറഞ്ഞു. പ്രമുഖ അഞ്ച് ‌ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന നേത്ര പരിശോധന ക്യാമ്പിൽ 250 ഓളം പേർ പങ്കെടുത്തു. തിമിര ശസ്ത്രക്രിയ ആവശ്യമായ 35 പേർക്ക് ധനസഹായം നൽകാൻ ഫൗണ്ടേഷൻ തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL