
കൊല്ലം: കേരള എൻ.ജി.ഒ അസോസിയേഷന്റെ 2026ലെ അംഗത്വ വിതരണ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.വിനോദ് കുമാർ നിർവഹിച്ചു. ജില്ലാ ട്രഷറിക്ക് മുന്നിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എസ്.ഉല്ലാസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ.ധനോജ് കുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.ഹരീഷ്, ഷംനാദ് ചെറുകര, ഫിറോസ് വാളത്തുങ്കൽ, ബി.അനീഷ് ബാബു, ബിനു കോട്ടാത്തല, റോണി മുഞ്ഞനാട്ട്, ശ്രീകുമാർ കോട്ടാത്തല, എം മനോജ്, ആർ.രഞ്ചു, വൈ.ഹരീഷ്, ജി.ശങ്കരൻകുട്ടി, എം.ആർ.ദിലീപ്, പൗളിൻ ജോർജ്, ഷാരോൺ അച്ചൻ കുഞ്ഞ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |