SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.34 AM IST

പെരുമൺ ഓർമ്മകൾക്ക് 38 ആണ്ട്

അ​ഞ്ചാ​ലും​മൂ​ട്: രാ​ജ്യ​ത്തെ​യാ​കെ ന​ടു​ക്കി​യ പെ​രു​മൺ ട്രെ​യിൻ ദു​ര​ന്ത​ ഓർ​മ്മ​കൾ​ക്ക് നാ​ളെ 38 ആ​ണ്ട്. 1988 ജൂ​ലായ് 8​നാ​ണ് ബംഗ​ളൂ​രു​വിൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഐ​ലൻ​ഡ് എ​ക്‌​സ്​പ്ര​സി​ന്റെ പ​ത്ത് കോ​ച്ചു​കൾ പെ​രു​മൺ പാ​ല​ത്തിൽ നി​ന്ന് അ​ഷ്ട​മു​ടി​ കാ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞ​ത്. 105 പേർ മ​രി​ക്കു​ക​യും 300​ലേ​റെ പേർ​ക്ക് പ​രു​ക്കേൽ​ക്കു​ക​യും ചെ​യ്​ത ദു​ര​ന്തം ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ റെ​യിൽ​വേ അ​പ​ക​ട​ങ്ങ​ളി​ലൊ​ന്നാ​ണ്.
ഉ​ച്ച​ക്ക് 1.15ന് 14 കോ​ച്ചു​ക​ളു​മാ​യി കൂ​കി​വി​ളി​ച്ചെ​ത്തി​യ ട്രെ​യി​നി​ന്റെ എ​ൻജി​നും പാർ​സൽ വാ​നും ഉൾ​പ്പ​ടെ നാല് കോ​ച്ചു​കൾ പെ​രു​മൺ പാ​ലം ക​ട​ന്നി​രു​ന്നു. അ​ഷ്ട​മു​ടി​ കാ​യ​ലി​ലേ​ക്ക് ഒ​മ്പ​ത് കോ​ച്ചു​കൾ മ​റി​ഞ്ഞു. ഒ​രെ​ണ്ണം ത​ല​കീ​ഴാ​യി പാ​ല​ത്തിൽ തൂ​ങ്ങിനി​ന്നു. പെ​രു​മ​ണി​ലെ​യും മൺ​റോത്തു​രു​ത്തി​ലെ​യും നാ​ട്ടു​കാരും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കളും ര​ക്ഷാ​പ്ര​വർ​ത്തന​ത്തിനെത്തി. ക​ര​യി​ലേ​ക്ക് വ​ലി​ച്ചി​ട്ട ജീ​വ​നു​ക​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കും സ​മീ​പ​ത്തെ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ലേ​ക്കു​മെ​ത്തി​ച്ചു. 140 കിലോ മീ​റ്റർ അ​ക​ലെ​യു​ള്ള കൊ​ച്ചി​യിൽ നി​ന്ന് മൂ​ന്ന് ഹെ​ലി​കോപ്ട​റു​ക​ളും 100ലേ​റെ നാ​വി​ക​രും ര​ക്ഷാ​പ്ര​വർ​ത്ത​ന​ത്തി​നെ​ത്തി. +

അ​ന്ന​ത്തെ റെ​യിൽ​വേ സ​ഹ​മ​ന്ത്രി മാ​ധ​വ​റാ​വു സി​ന്ധ്യ റെ​യിൽ​വേ ബോർ​ഡ് അം​ഗ​ങ്ങ​ളോ​ടൊ​പ്പം വി​മാ​ന​മാർ​ഗം സ്ഥ​ല​ത്തെ​ത്തി. അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഇ.കെ.ന​യ​നാ​രും മുൻ മു​ഖ്യ​മ​ന്ത്രി കെ.ക​രു​ണാ​ക​ര​നും ഉൾ​പ്പടെ​യു​ള്ള പ്ര​മു​ഖ നേ​താ​ക്കൾ ര​ക്ഷാ​പ്ര​വർ​ത്ത​നം ഏ​കോ​പി​പ്പി​ച്ചു. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്കൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി പ്ര​ഖ്യാ​പി​ച്ച​ത് ഒ​രു ല​ക്ഷം രൂ​പ​യാ​യി​രു​ന്നു.

ദു​ര​ന്ത കാ​ര​ണം ക​ണ്ടെ​ത്താൻ റെ​യിൽ​വേ ര​ണ്ട് അ​ന്വേ​ഷ​ണ ക​മ്മി​ഷ​നു​ക​ളെ നി​യോ​ഗി​ച്ചു. കാ​യ​ലി​ലു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റ് (ടൊർ​ണാ​ഡോ) ആ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് റെ​യിൽ​വേ സു​ര​ക്ഷാ ക​മ്മിഷ​ണർ സൂ​ര്യ​നാ​രാ​യ​ണ​ന്റെ​യും റി​ട്ട. എ​യർ മാർ​ഷൽ സി.എ​സ്.നാ​യ്​കി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം റി​പ്പോർ​ട്ട് നൽ​കി. എ​ന്നാൽ, സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളിൽ അ​ന്ന് ഇ​ത്ത​ര​മൊ​രു കൊ​ടു​ങ്കാ​റ്റ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാർ ഇ​ന്നും ഓർമ്മി​ക്കു​ന്നു. 'ടൊർ​ണാ​ഡോ​ക്ക് ഒ​രു ട്രെ​യിൻ മ​റി​ക്കാൻ ക​ഴി​യു​മോ?' എ​ന്ന അ​വ​രു​ടെ ചോ​ദ്യ​ത്തി​ന് അ​ന്വേ​ഷ​ണ റി​പ്പോർ​ട്ടു​ക​ളിൽ ഉ​ത്ത​ര​മു​ണ്ടോ​യെ​ന്ന് ആർ​ക്കു​മ​റി​യി​ല്ല.

അ​ന്വേ​ഷ​ണ റിപ്പോർ​ട്ട് 'രഹസ്യരേഖ'
2013ൽ തേ​വ​ള്ളി സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​കൻ ദു​ര​ന്ത​ത്തി​ന്റെ യ​ഥാർത്ഥ കാ​ര​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. 2019ൽ മ​റു​പ​ടി​ക​ളി​ല്ലാ​തെ പൊ​ലീ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു. റെ​യിൽ​വേ സു​ര​ക്ഷാ ക​മ്മിഷ​ണ​റു​ടെ അ​ന്തി​മ അ​ന്വേ​ഷ​ണ റിപ്പോർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് 2024ൽ നൽ​കി​യ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യും 38 കൊ​ല്ല​ത്തെ ച​രി​ത്ര​ത്തി​ലു​ണ്ട്. പു​റ​ത്തു​വ​ന്നാൽ എ​ന്തോ സം​ഭ​വി​ക്കു​മെ​ന്ന പേ​ടി​യി​ലാ​ക​ണം 'ര​ഹ​സ്യ​രേ​ഖ' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് അ​പേ​ക്ഷ​യി​ലെ വി​വ​ര​ങ്ങൾ റെ​യിൽ​വേ വെ​ളി​പ്പെ​ടു​ത്താൻ ത​യ്യാ​റാ​കാ​തി​രു​ന്ന​ത്. തു​ടർ​ന്ന് അ​പ്പീൽ നൽ​കി​യെ​ങ്കി​ലും സ​മാ​ന​മാ​യി നി​ര​സി​ക്ക​പ്പെ​ട്ടു.


അ​നു​സ്​മ​ര​ണം നാളെ
ട്രെ​യിൻ ദു​ര​ന്ത അ​നു​സ്​മ​ര​ണ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ നാളെ സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​സ്​മ​ര​ണ സ​മ്മേ​ള​നം എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി ഉ​ദ്​ഘാ​ട​നം ചെ​യ്യും. ക​മ്മി​റ്റി ചെ​യർ​മാൻ ഡോ. കെ.വി.ഷാ​ജി അ​ദ്ധ്യ​ക്ഷ​നാ​കും. രാ​വി​ലെ 9​ന് പു​ഷ്​പാർ​ച്ച​ന​യും സ​മൂ​ഹ പ്രാർ​ത്ഥ​ന​യും. ബി.ജ​യ​ന്തി, വി​നി​ത വി​ജ​യൻ, മോ​ഹൻ പെ​രി​നാ​ട്, വി​ജ​യ​കു​മാർ, അ​ജീ​ഷ്, അ​ഡ്വ. ജി.വി​ജ​യ​കു​മാർ, ആർ.പി.പ​ണി​ക്കർ, അ​പ്‌​സ​ര ശ​ശി​കു​മാർ, വി.പി.വി​ധു, പെ​രി​നാ​ട് വി​ജ​യൻ, മ​ങ്ങാ​ട് സു​ബിൻ നാ​രാ​യ​ണൻ, പെ​രു​മൺ ഷാ​ജി തു​ട​ങ്ങി​യ​വർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL