കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര താലൂക്ക് യൂണിയന്റെ ദീർഘകാല പ്രസിഡന്റും യോഗം വൈസ് പ്രസിഡന്റും ഗുരുദേവ ഭക്തനുമായിരുന്ന കെ.എൻ.സത്യപാലന്റെ 25-ാം ചരമ വാർഷികവും മതാതീത ആത്മീയ ആചാര്യൻ സ്വാമി ശാശ്വതീകാനന്ദയുടെ 24-ാമത് ജലസമാധി ദിനാചരണവും ഇന്ന് കൊട്ടാരക്കര താലൂക്ക് യൂണിയന്റെയും ശാഖാ യോഗങ്ങളുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കും.
കെ.എൻ.സത്യപാലൻ അന്ത്യവിശ്രമം കൊള്ളുന്ന കടയ്ക്കോടുള്ള ഭവനാങ്കണത്തിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ 7ന് സമൂഹ പ്രാർത്ഥനയും പുഷ്ടാർച്ചനയും പൂജകളും നടക്കും. 10ന് യൂണിയൻ പ്ളാറ്റിനം ജൂബിലി ഹാളിലെ ജി.ഗുരുദാസ് സ്മാരക പ്രാർത്ഥനാഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കെ.എൻ.ബാലഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷനാകും. അഡ്വ. പി.അരുൾ, ജി.വിശ്വംഭരൻ, അഡ്വ എം.എൻ. നടരാജൻ, അഡ്വ. പി.സജീവ് ബാബു, അനിൽ ആനക്കോട്ടൂർ എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി അഡ്വ. എൻ.രവീന്ദ്രൻ സ്വാഗതവും ആർ.വരദരാജൻ നന്ദിയും പറയും. വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള ശ്രീനാരായണ മെരിറ്റ് അവാർഡ് വിതരണം മറൊരു ദിവസം നടക്കുമെന്ന് യൂണിയൻ സെക്രട്ടറി അഡ്വ. എൻ. രവീന്ദ്രൻ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |