കുന്നത്തൂർ: ഡി.വൈ.എഫ്.ഐ നേതാവായ താത്കാലിക ജീവനക്കാരൻ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ രാജിവച്ച് നിയമ നടപടി നേരിടുക, മുൻ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരെ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് കവാടത്തിൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റിയാസ് പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി തുണ്ടിൽ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. അൻവർ പാറപ്പുറം, പി.കെ. രവി, ദിനേശ് ബാബു, വൈ. ഷാജഹാൻ, പി.എസ്. അനുതാജ്, രതീഷ് കുറ്റിയിൽ, സുഹൈൽ അൻസാരി, അമൃതപ്രിയ, ബിജു മനക്കര, സുരേഷ് ചന്ദ്രൻ, ഹരികുമാർ കുന്നത്തൂർ, മഞ്ജുഷ, പവിത്ര, ഷംനാദ് അയന്തിയിൽ, സന്ദീപ് ശൂരനാട്, നാദിർഷാ കാരൂർക്കടവ്, നാദർഷാ നസീർ, അൻവർ പുത്തൻപുര, അരുൺ ഗോവിന്ദ്, അരുൺ തൈക്കൂട്ടം, അഖിൽ മൺറോത്തുരുത്ത്, ഷിയാസ് സുലൈമാൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |