SignIn
Kerala Kaumudi Online
Tuesday, 28 July 2026 7.42 PM IST

തൂഫാന് പിന്തുണയുമായി വ്യാപാരികൾ

t
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേരള പൊലീസുമായി സഹകരിച്ച് നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നടന്ന ലഹരി വിരുദ്ധ സമ്മേളനം പൊലീസ് സബ് ഇൻസ്പെക്ടർ സി. അനന്ദു

കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേരള പൊലീസുമായി സഹകരിച്ച് നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നടന്ന ലഹരി വിരുദ്ധ സമ്മേളനം പൊലീസ് സബ് ഇൻസ്പെക്ടർ സി. അനന്ദു ഉദ്ഘാടനം ചെയ്തു. റജിമോൻ വർഗീസ് അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർ കെ.ജി. അലക്സ്, കെ.ഒ. രാജുക്കുട്ടി, അഡ്വ. അലക്സ്‌ മാത്യു, എം.എം. ഇസ്മയിൽ, അജു വർഗീസ്, ടി.യു. ജോൺസൺ, ഉമേഷ് കുമാർ, ഒ. അച്ചൻകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. പുത്തൂരിൽ വ്യാപാരികൾ ലഹരിക്കെതിരെ ബോധവത്കരണ സമ്മേളനം നടത്തി. ലഹരി വിരുദ്ധ സ്റ്റിക്കർ പ്രകാശനം ചെയ്തു. പുത്തൂർ

പൊലീസ് സബ് ഇൻസ്പെക്ടർ വിമൽ രംഗനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഡി.മാമച്ചൻ, കെ. ഗോപാലകൃഷ്ണപിളള, കെ. അമ്പി​ളീധരൻ, ബാബു ഡാനിയേൽ, വസന്തകുമാർ കല്ലുമ്പുറം, മാത്യൂസ്, ബേബിക്കുട്ടി പോപ്പുലർ, റോയി പ്രിൻസ്, ഓമനക്കുട്ടൻപിളള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL