SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.45 PM IST

മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓപ്പറേറ്റേഴ്‌സ് അസോ.

intuc-

കൊല്ലം: മോട്ടോർ ഡ്രൈവിംഗ് സ്കൂൾ മേഖലയിൽ 2023ൽ ഉണ്ടായിരുന്ന സംവിധാനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് ജ്യോതി കുമാർ ചാമക്കാല എം.എൽ.എ. 2023ന് ശേഷം നടപ്പാക്കിയ ജനവിരുദ്ധ നടപടികൾ പിൻവലിക്കുന്നതിന് ശക്തമായസമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസോ. ജില്ലാ പ്രസിഡന്റ്‌ വിനോദ് ഭാസ്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി ബി.ശങ്കരനാരായണ പിള്ള മുഖ്യ പ്രഭാഷണം നടത്തി. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ എം.നൗഷാദ്, പുന്നല ഉല്ലാസ് കുമാർ, എസ്.റെജീബ്, തണ്ടിൽ മനോഹരൻ, രാജു വെൽഗേറ്റ്, വിഷ്ണു.വി.നായർ, അമൽ ദേവ്, റിയാസ്, രാജേഷ്, രമേശൻ പട്ടാഴി, സതീഷ് സത്യൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL