കൊട്ടാരക്കര: അവണൂർ ഗവ.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം നിർമ്മാണം തുടങ്ങി. ഫെബ്രുവരിയിൽ നിർമ്മാണ ഉദ്ഘാടനം നടത്തിയിരുന്നുവെങ്കിലും ഇപ്പോഴാണ് ജോലികൾ ആരംഭിച്ചത്. കെ.എൻ.ബാലഗോപാൽ മന്ത്രിയായിരിക്കെ അനുവദിച്ച 1.30 കോടി രൂപ ഉപയോഗിച്ചാണ് മതിയായ സൗകര്യങ്ങളോടെ സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നത്. കൊട്ടാരക്കര- പുത്തൂർ റോഡരികിലാണ് അവണൂർ ജംഗ്ഷന് സമീപത്തായി സ്കൂൾ പ്രവർത്തിക്കുന്നത്. റോഡിനോട് ചേർന്നുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ച് നീക്കി. പിൻഭാഗത്തെ കെട്ടിടങ്ങളിലാണ് ഇപ്പോൾ സ്കൂളിന്റെ പ്രവർത്തനം. സ്ഥല പരിമിതി ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കിലും പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് സ്കൂൾ അധികൃതർ.
തലമുറകൾക്ക് അക്ഷരം മധുരം വിളമ്പിയ വിദ്യാലയം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |