കൊല്ലം: വിദ്യാഭ്യാസ മേഖലയിലെ വിവിധങ്ങളായ വിദ്യാർത്ഥി വിഷയങ്ങൾ ഉൾപ്പെടുത്തി എ.ഐ.എസ്.എഫ് സംസ്ഥാന സർക്കാരിന് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. മാർച്ച് ഉദ്ഘാടന ശേഷം പ്രവർത്തകർ ബാരിക്കേഡ് തല്ലിത്തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.
ലാത്തി വീശിയതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച എ.ഐ.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എ.സ്.സുജിത്ത് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്.കൃഷ്ണപ്രിയ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ.വിനീത വിൻസന്റ്, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജി.എസ്.ശ്രീലരശ്മി എന്നിവർ സംസാരിച്ചു. എം.എൻ സ്മാരകത്തിൽ നിന്ന് ആരംഭിച്ച മാർച്ചിന് നേതാക്കളായ ഐസക് ജോയ്, വി.എസ്.ആഘോഷ്, ആദർശ് മഠത്തിൽ, അക്ഷയ് ഷിജു, എസ്. അഭിജിത്ത്, അക്ഷയ് ബാബു, ബി.എസ്.അശ്വന്ത്, പി.എൽ.വിനായക്, അരുണിമ ജയൻ, എസ്.കെ.കല്യാണി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |