SignIn
Kerala Kaumudi Online
Monday, 10 August 2026 3.36 AM IST

ജ​യിൽ നി​റ​യ്ക്കൽ സ​മ​രം ഇ​ന്ന്

കൊ​ല്ലം: കേ​ന്ദ്ര സർ​ക്കാ​രി​ന്റെ തൊ​ഴി​ലാ​ളി, കർ​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങൾ​ക്കെ​തി​രെ കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​നു​ക​ളും സം​യു​ക്ത കി​സാൻ മോർ​ച്ച​യും കർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും സം​യു​ക്ത​മാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ജ​യിൽ നി​റ​യ്ക്കൽ സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ന് രാവിലെ 6ന് കൊ​ല്ലം ചി​ന്ന​ക്ക​ട​യിൽ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കും. എ​.ഐ.​ടി​.യു​.സി സം​സ്ഥാ​ന പ്ര​സി​ഡന്റ് ടി​.ജെ.ആ​ഞ്ച​ലോ​സ് ഉ​ദ്​ഘാ​ട​നം​ ചെ​യ്യും. സി​.ഐ​.ടി​.യു ദേ​ശീ​യ വൈ​സ് പ്ര​സി​ഡന്റ് ജെ.മേ​ഴ്‌​സി​ക്കു​ട്ടി​അമ്മ ഉൾ​പ്പ​ടെ​യു​ള്ള നേ​താ​ക്കൾ സം​സാ​രി​ക്കും. മു​ഴു​വൻ തൊ​ഴി​ലാ​ളികളും പങ്കെടുക്കണമെന്ന് സം​യു​ക്ത സ​മ​ര​സ​മി​തി​ക്ക് വേ​ണ്ടി ചെ​യർ​മാൻ ബി.മോ​ഹൻ​ദാ​സും കൺ​വീ​നർ എ​.എം.ഇ​ക്​ബാ​ലും അ​ഭ്യർത്​ഥി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL