കരുനാഗപ്പള്ളി: കോയമ്പത്തൂരിൽ നടന്ന സൗത്ത് സോൺ റോൾ ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി വെള്ളി മെഡൽ നേടിയ കരുനാഗപ്പള്ളി സ്വദേശിനി സമീക്ഷ.എസ്.സുജീഷ് നാടിന്റെ അഭിമാനമായി. കരുനാഗപ്പള്ളി കോഴിക്കോട് അശ്വതിയിൽ സുജീഷ് - സുജിത ദമ്പതികളുടെ മകളാണ് സമീക്ഷ. ജില്ലാ ചാമ്പ്യൻഷിപ്പിൽ സ്വർണവും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയാണ് സമീക്ഷ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവ് പുലർത്തുന്ന സമീക്ഷ, സ്കൂൾ കലോത്സവ വേദികളിലും ജോൺ എഫ്.കെന്നഡി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനനേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |