കൊല്ലം: ടി.ജി.മോഹൻദാസിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി സ്വാഗതാർഹമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ. വിദ്യാർത്ഥികളെക്കുറിച്ച് അപകീർത്തികരവും മനുഷ്യത്വരഹിതവുമായ പരാമർശമാണ് മോഹൻദാസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത്തരം വർഗീയവും സ്ത്രീ വിരുദ്ധവുമായ പ്രസ്താവനകൾ നടത്തുന്നവർക്കുള്ള താക്കീതാണ് അറസ്റ്റെന്നും കൊല്ലം എം.എൻ സ്മാരകത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രഥമദൃഷ്ട്യാ തെളിവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പരാതി ലഭിച്ച ഉടൻ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നും ഇപ്പോഴെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ശക്തമായ തുടർനടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |