
കൊല്ലം: കഞ്ചാവ് കേസിലെ പ്രതിക്ക് മൂന്നുവർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിനാട് തെറ്റിവിള വീട്ടിൽ സിജോയെയാണ് കൊല്ലം മൂന്നാം അഡിഷണൽ സെക്ഷൻസ് ജഡ്‌ജി എം.സി.ആന്റണി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2021 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം. എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ എസ്.കൃഷ്‌ണകുമാറും പാർട്ടിയും കണ്ടെത്തിയ കേസിൽ സർക്കിൾ ഇൻസ്പെക്‌ടറായിരുന്ന ജി.കൃഷ്‌ണകുമാർ കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അനൂപ്.ബി.കുമ്പുക്കാടൻ ഹാജരായി. പൊലീസ് ഓഫീസർമാരായ എൽ.പ്രിയങ്ക, ജിത്തു എന്നിവർ പ്രോസിക്യൂഷൻ സഹായികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |