SignIn
Kerala Kaumudi Online
Tuesday, 18 August 2026 4.52 PM IST

കുളത്തൂപ്പുഴയിൽ 'മിഷൻ വൈൽഡ്‌ലൈഫ് ഡ്രൈവിന് തുടക്കം

ddd

​കുളത്തൂപ്പുഴ: ജനവാസ മേഖലകളിൽ നിരന്തരമായി വനത്തിൽ നിന്നെത്തി ഭീതി പരത്തുന്ന ആന, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളെ ഉൾവനത്തിലേക്ക് തുരത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായി 'മിഷൻ വൈൽഡ്‌ലൈഫ് ഡ്രൈവ്' എന്ന പേരിൽ പ്രത്യേക ദൗത്യത്തിന് തുടക്കമാകുന്നു. ഇന്ന് രാവിലെ 7ന് സി. അജയപ്രസാദ് എം.എൽ.എ ദൗത്യം ഫ്ലാഗ് ഓഫ് ചെയ്യും. അഞ്ചൽ വനം റേഞ്ചിന്റെയും കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ലക്ഷ്യം ഉൾവനത്തിലേക്ക് തുരത്തലും സോളാർ ഫെൻസിംഗും

ജനവാസ മേഖലകളിലിറങ്ങുന്ന ആന, കാട്ടുപോത്ത് അടക്കമുള്ള വന്യജീവികളെ സുരക്ഷിതമായി ഉൾവനത്തിലേക്ക് തുരത്തിവിടുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ കുളത്തൂപ്പുഴ മരുതിമൂട് മുതൽ 16 ഏക്കർ വരെ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന സോളാർ ഫെൻസിംഗിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും.

 വിവിധ വകുപ്പുകളുടെ ഏകോപനം

പത്തനാപുരം, അഞ്ചൽ, കുളത്തൂപ്പുഴ, തെൻമല, ശെന്തുരുണി എന്നീ റേഞ്ചുകളിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടക്കുന്നത്. വെറ്ററിനറി ഡോക്ടർമാർ, പൊലീസ്, ഫയർഫോഴ്സ്, ഹെൽത്ത് എന്നീ വകുപ്പുകളുടെയും വിവിധ സംഘടനകളുടെയും ഏകോപനത്തോടെയാണ് ദൗത്യം മുൻപോട്ടു കൊണ്ടുപോകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL