SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.51 AM IST

കന്നേറ്റി ജലോത്സവം: പുണ്യാളൻ നിരണം ചുണ്ടന് ശ്രീനാരായണ ട്രോഫി

കരുനാഗപ്പള്ളി: കന്നേറ്റി കായലിൽ നടന്ന 86-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവത്തിൽ സൗത്ത് ഇന്ത്യൻ ആർ. വിനോദ് സ്പോൺസർ ചെയ്ത് അനിൽ സോംസ് ക്യാപ്ടനായുള്ള സൗഹൃദം ബോട്ട് ക്ലബ്ബിന്റെ പുണ്യാളൻ നിരണം ചുണ്ടൻ ജേതാക്കളായി ശ്രീനാരായണ ട്രോഫിയിൽ മുത്തമിട്ടു. പി.എൻ. സുരേഷ് സ്പോൺസർ ചെയ്ത് പോച്ചയിൽ നാസർ ക്യാപ്ടനായുള്ള സംഘം കന്നേറ്റിയുടെ നടുവിലെപ്പറമ്പൻ രണ്ടാം സ്ഥാനവും ബിനു രവി ക്യാപ്ടനായുള്ള സെന്റ് പയസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ അസീം ക്യാപ്ടനായുള്ള നിരണം ഒന്നാം സ്ഥാനവും ജയചന്ദ്രൻ നേവി ക്യാപ്ടനായുള്ള നടുഭാഗം രണ്ടാം സ്ഥാനവും നേടി.

തെക്കൻ വെപ്പ് വിഭാഗത്തിൽ ന്യൂ ടൗൺ ബോട്ട് ക്ലബ്ബിന്റെ മണലി ഒന്നാം സ്ഥാനവും ഐക്യം ബോട്ട് ക്ലബ്ബിന്റെ നവജ്യോതി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തെക്കനോടി വിഭാഗത്തിൽ പടിഞ്ഞാറേപ്പറമ്പൻ ഒന്നാം സ്ഥാനവും ചെല്ലിക്കാടൻ രണ്ടാം സ്ഥാനവും നേടി. മത്സര വിജയികൾക്കുള്ള ട്രോഫികൾ സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലത വിതരണം ചെയ്തു. സ്പോൺസർമാരെ ജില്ലാ കളക്ടർ ആനി ജൂല തോമസ് പൊന്നാട അണിയിച്ച് ആദരിച്ചു. വള്ളങ്ങൾക്കുള്ള ബോണസ് അയൂബ്ഖാനും ലക്കിഡിപ്പ് കൂപ്പൺ നറുക്കെടുപ്പ് കരുനാഗപ്പള്ളി എ.സി.പി ആർ. വിനോദ്കുമാറും പ്രൈസ് മണി വിതരണം പോച്ചയിൽ ഗ്രൂപ്പ് എം.ഡി പോച്ചയിൽ നാസറും നിർവഹിച്ചു.

രാവിലെ പവലിയനിൽ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. മന്ത്രി എം. ലിജു ജയന്തി സന്ദേശം നൽകി. ഉച്ചയ്ക്ക് നടന്ന ജലോത്സവ സമ്മേളനം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി ജലോത്സവം ഉദ്ഘാടനം ചെയ്തു. ജലോത്സവ കമ്മിറ്റി ജനറൽ ക്യാപ്ടൻ എസ്. പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ നടന്ന ജലഘോഷയാത്രയ്ക്ക് ശേഷമാണ് മത്സര വള്ളംകളി ആരംഭിച്ചത്. ചവറ ഐ.ആർ.ഇ.എൽ ജനറൽ മാനേജർ എൻ.എസ്. അജിത്ത്, വൈറ്റ് ഗോൾഡ് എം.ഡി സി.ജെ. ബാബു, ലിവിഡസ് എ.ഡി ഫിറോസ് നല്ലാന്തറ എന്നിവർ മുഖ്യാതിഥികളായിരുന്നു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അരുൺ രാജ്, നജീബ് മണ്ണേൽ, ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംല നൗഷാദ്, അഡ്വ.ബി. ഗോപൻ, റവ.ഫാ.കെ. വർഗ്ഗീസ് മാത്യു, കരുമ്പാലിൽ സദാനന്ദൻ, പോച്ചയിൽ നാസർ, ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ചെയർപേഴ്സണും ജനറൽ കൺവീനറുമായ പി. സോമരാജൻ സ്വാഗതവും ഡിവിഷൻ കൗൺസിലർ രാധാമണി ഷാജി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL