പോരുവഴി : എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ 174 -ാം നമ്പർ കുന്നത്തൂർ കിഴക്ക് ശാഖയിൽ 172 -ാം ഗുരു ജയന്തി ആഘോഷവും ഘോഷയാത്രയും മെരിറ്റ് അവാർഡ് വിതരണവും നടത്തി. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.മോഹനൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ബേബികുമാർ മെരിറ്റ് അവാർഡ് വിതരണം നടത്തി. യൂണിയൻ കൗൺസിലർ ആർ. പ്രേം ഷാജി, വനിതാ സംഘം പ്രസിഡന്റ് രമാസുന്ദരേശൻ, സെക്രട്ടറി ബി.അരുണാമണി, വൈസ് പ്രസിഡന്റ് പ്രീത, പഞ്ചായത്ത് കമ്മിറ്റി അംഗം എസ്.പ്രഭാകുമാരി, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അനന്ദു ചന്ദ്രൻ ,സെക്രട്ടറി സോനു എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി വസുന്ധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി.ഷിജു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |