SignIn
Kerala Kaumudi Online
Tuesday, 22 September 2026 4.33 PM IST

ഗുരുദേവനെ വിശ്വഗുരുവായി ലോകം തിരിച്ചറിയുന്നു: പി.സി. വിഷ്ണുനാഥ്

t
എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സംഘടിപ്പിച്ച ഘോഷയാത്രയ്ക്ക് സമാപനം കുറിച്ച് ഇളമ്പള്ളൂർ ക്ഷേത്രമൈതാനിയിൽ നടന്ന പൊതുസമ്മേളനം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഗുരുദേവനെ വിശ്വഗുരുവായി ലോകം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന കാലമാണിതെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ 172-ാം മഹാജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സംഘടിപ്പിച്ച ഘോഷയാത്രയ്ക്ക് സമാപനം കുറിച്ച് ഇളമ്പള്ളൂർ ക്ഷേത്രമൈതാനിയിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവദര്‍ശനം ലോകത്തെ ഒട്ടേറെ സർവ്വകലാശാലകളിലെ ഗവേഷണവിഷയമാണ്. ലോകത്തിന് പലകാര്യങ്ങളിലും മാതൃകയായ കേരള മോഡർ യഥാർത്ഥത്തിൽ ആരംഭിക്കുന്നത് നവോത്ഥാന കാലഘട്ടത്തിലാണ്. ഗുരുദേവൻ തെളിച്ച വഴിയിലൂടെയാണ് നവോത്ഥാനം ആരംഭിക്കുന്നത്. ഗുരുദേവനെ കണ്ടതിന് ശേഷം ഗാന്ധിജിയുടെ കാഴ്ചപ്പാടുകൾക്കും മാറ്റമുണ്ടായി. ഗുരുവിന്റെ ദൈവദശകം ലോകത്തെ ഏത് രാജ്യത്തിനും സംസ്‌കാരത്തിനും പ്രാർത്ഥനയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ഉല്ലാസ് കോവൂർ എം.എൽ.എ ആദരിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു മുഖ്യ പ്രഭാഷണം നടത്തി. നിയുക്ത യോഗം ബോർഡ് അംഗങ്ങളായ കാവേരി ജി. രാമചന്ദ്രൻ, കെ.നകുല രാജൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സിബു വൈഷ്ണവ്, യൂണിയൻ കൗൺസിലർമാരായ എസ്. അനിൽകുമാർ, വി.ഹനീഷ്, വി.സജീവ്, പ്രിൻസ് സത്യൻ, പുഷ്പ പ്രതാപ്, എസ്. തുളസീധരൻ, എസ്. ഷൈബു, ജി. ലിബു, നീരാവിൽ എസ്.എൻ.ഡി.പി വൈ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എസ്. ജയലക്ഷ്മി, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുനില രാജേന്ദ്രൻ, സെക്രട്ടറി സച്ചു, സൈബർ സേന കൺവീനർ മനോജ് ബാബു, ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് രാജേഷ്, സെക്രട്ടറി അംബുജാക്ഷൻ പണിക്കർ, വൈദിക സമിതി പ്രസിഡന്റ് ഡോ. നെടുവത്തൂർ ഗണേശൻ തന്ത്രി എന്നിവർ പങ്കെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി നന്ദി പറഞ്ഞു.

മാർത്തോമാ സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ 44 ശാഖകളിൽ നിന്നുള്ള അയ്യായിരത്തിലധികം ശ്രീനാരായണീയരും വിവിധ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവയും അണിനിരന്നു. ഘോഷയാത്രയിൽ മന്ത്രിയും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL