SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.07 PM IST

മെത്രാസന സംഗമം ഇന്ന്

കൊല്ലം: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് കൊല്ലം മെത്രാസനത്തിന്റെ സംഗമവും പ്രവർത്തന ഉദ്ഘാടനവും ഇന്ന്(ഞായർ) നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. മണപ്പള്ളി ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഉച്ചയ്ക്ക് 2ന് നടക്കുന്ന ചടങ്ങ് കേന്ദ്ര പ്രസിഡന്റ് ഗീവർഗീസ് മാർ പീലിക്സിനോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിക്കും. കളക്ടർ ആനി ജൂലാ തോമസ് മുഖ്യ പ്രഭാഷണം നടത്തും. സി.ആർ.മഹേഷ് എം.എൽ.എ വിദ്യാഭ്യാസ ധനസഹായ പദ്ധതി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ഫാ.ക്രിസ്റ്റി ജോസ്, ഫാ.വി.ജി.കോശി വൈദ്യൻ, ബിൻസി ജോൺസൺ, സുനിൽ അലക്സ് വൈദ്യർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL