SignIn
Kerala Kaumudi Online
Monday, 14 September 2026 7.44 AM IST

ഗാ​ന്ധി​ഭ​വ​നി​ലെ മ​കൾ​ക്ക് ഇ​ന്ന് മാം​ഗ​ല്യം

pathanapuram

പ​ത്ത​നാ​പു​രം: ആ​യി​ര​ത്തി​ലേ​റെ അ​ഗ​തി​കൾ​ക്കും ആ​ലം​ബ​ഹീ​നർ​ക്കും അ​ഭ​യ​വും സം​ര​ക്ഷ​ണ​വും നൽ​കു​ന്ന പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ പ്രി​യ​മ​കൾ ചൈ​ത​ന്യ​യ്​ക്ക് ഇ​ന്ന് മാം​ഗ​ല്യം. തി​രു​വ​ന​ന്ത​പു​രം പാ​റശ്ശാ​ല ആ​ടു​മൻ​കാ​ട് ക​മൽ നി​വാ​സിൽ ക​മ​ലാ​സ​നൻ​ - സ​ര​സ്വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നും ബി.എ​സ്.സി ന​ഴ്‌​സിം​ഗ് ബി​രു​ദ​ധാ​രി​യു​മാ​യ അ​ഖിൽ.എ​സ്.ക​മ​ലാ​ണ് വ​രൻ.

ഇ​ന്ന് രാ​വി​ലെ 11​ന് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലാ​ണ് വി​വാ​ഹം. മാ​താ​പി​താ​ക്ക​ളെ ക​ണ്ട ഓർ​മ്മ​യി​ല്ലാ​ത്ത ചൈ​ത​ന്യ​യു​ടെ ബാ​ല്യ​കാ​ലം ദു​രി​ത​പൂർ​ണ​മാ​യി​രു​ന്നു. ര​ണ്ട് സ​ഹോ​ദ​രി​മാർ മാ​ത്ര​മാ​യി​രു​ന്നു ആ​ശ്ര​യം. അകന്ന ബന്ധുവീട്ടിൽ വീട്ടുജോലികൾ ചെയ്യുമ്പോഴും പഠനം ഉപേക്ഷിക്കാൻ ചൈതന്യ തയ്യാറായില്ല. അപ്രതീക്ഷിതമായി ബന്ധുവീട്ടിൽനിന്ന് പുറത്താക്കപ്പെട്ടതോടെ മൂന്ന് സഹോദരിമാരെയും ഗാന്ധിഭവനിലെ​ത്തിക്കുകയായിരുന്നു.
മൂത്ത സഹോദരി സ്‌​പെഷ്യൽ സ്​കൂൾ ട്രെയിനിംഗ് കോഴ്‌​സ് പൂർത്തിയാക്കി. രണ്ടാമത്തെ സഹോദരി ജനറൽ നഴ്‌​സിംഗ് പഠനം പൂർത്തിയാക്കി. ഇരുവരുടെയും വിവാഹവും ഗാന്ധിഭവന്റെ നേതൃത്വത്തിൽ നടത്തി. ഒരാൾ തിരുവനന്തപുരത്തും മറ്റൊരാൾ കോട്ടയത്തും കുടുംബജീവിതം നയിക്കു​ന്നു.
ജനറൽ നഴ്‌​സിംഗിനുശേഷം പോസ്റ്റ് ബി.എസ്‌സി നഴ്‌​സിംഗും മികച്ച നിലയിൽ പൂർത്തിയാക്കിയ ചൈതന്യ കൊല്ലം ഉപാസന നഴ്‌​സിംഗ് കോളേജിൽ ലക്ചററായി ജോലി ചെയ്തുവരുന്നതിനിടെയാണ് അയർലൻഡിലേക്ക് പോയത്. അഖിലും അയർലൻഡിൽ നഴ്‌​സായി ജോലി ചെയ്യുക​യാണ്.
ഇന്ന് ഗാന്ധിഭവനിലെ അച്ഛനമ്മമാരുടെയും ആയിരങ്ങളുടെ നാഥനായ ഡോ. പുനലൂർ സോമരാജന്റെയും ഭാര്യ പ്രസന്നയുടെയും പ്രിയപ്പെട്ട മകളാണ് ചൈതന്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL