
പുത്തൂർ: ചുങ്കത്തറ പുളിമുക്കിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 53 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ 11.30നാണ് അപകടം. കൊട്ടാരക്കരയിൽ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന നിർമ്മാല്യം ബസും കരുനാഗപ്പള്ളിയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് വരുകയായിരന്ന സൊസൈറ്റി ബസുമാണ് കൂട്ടിയിടിച്ചത്.
ബസുകളുടെ മുൻ ഭാഗം പൂർണമായും തകർന്നു. നാട്ടുകാരും കൊട്ടാരക്കര ഫയർഫോഴ്സും ചേർന്ന് ബസ് യാത്രക്കാരെ അശുപത്രിയിലേക്ക് മാറ്റി. തേവലപ്പുറം പ്രീജാഭവനിൽ ഓമന (64), സുധീഷ് ഭവനിൽ ശ്രീദേവി (54), പാങ്ങോട് വലിയവിള തെക്കേപ്പുരയിൽ സുരേഷ് (54), കുന്നത്തൂർ ആതിര നിവാസിൽ ശങ്കരൻകുട്ടി (53) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ ബസ് ഡ്രൈവർ പെരുംകുളം കൊച്ചുപ്ലാവിള കിഴക്കതിൽ അജികുമാർ (49), കൊട്ടാരക്കര സ്വദേശി രതീഷ്‌കുമാർ (42), കരിമ്പിൻപുഴ സ്വദേശി ലീല (57), ആനക്കോട്ടൂർ സ്വദേശി ദേവരാജൻ (62), പെരുംകുളം സ്വദേശി രാജശേഖരൻപിള്ള (60), ഭരണിക്കാവ് സ്വദേശികളായ പങ്കജ് (12), സഹോദരൻ പവൻ (14), അമീർ (40), ഭാര്യ സുമയ്യ (35), മകൾ ആലിയ അമീർ (13), ആയൂർ സ്വദേശി ലതിക (62), ഇളമാട് സ്വദേശി ഉഷാകുമാരി, പുത്തനമ്പലം സ്വദേശി ബാലകൃഷ്ണപിള്ള (70), പാങ്ങോട് സ്വദേശി കൃഷ്ണകുമാർ (58), പത്തടി സ്വദേശികളായ നൂറുൽ ഹുസൈൻ (26), റബീബുൾ റഹ്‌മാൻ (24), കുടവട്ടൂർ സ്വദേശി വസന്തകുമാരി (66), നെടിയവിള സ്വദേശി സൗമ്യ, മക്കളായ ശബരി (8), ശ്രാവൺ, അഞ്ചൽ സ്വദേശി ജുനൈദ് (51), ശൂരനാട് സ്വദേശി സരിത (35), അമ്മ ശ്യാമള (59), ഓടനാവട്ടം സ്വദേശി മോഹൻ (63), മൈനാഗപ്പള്ളി സ്വദേശികളായ മഹിൻകുമാർ, മിഥുൻകുമാർ, മധുസൂദനൻപിള്ള (55), ആയിക്കുന്നം സ്വദേശി ആർ.എസ്.ഹേമ (49), മകൾ സാന്ദ്ര (25) പ്ലാപ്പള്ളി സ്വദേശി റോസമ്മ (50), നെടിയവിള സ്വദേശി ആർ.സുജാത (54), ശൂരനാട് സ്വദേശി ശ്യാമള (59), പുത്തൂർ സ്വദേശികളായ അലീന (21), സഹോദരി അനീന (15), അഭിജിത്ത്, ബേബി, സുമി, സന്ധ്യ (35), മൈനാഗപ്പള്ളി സ്വദേശി ആലിയ (13), മാവടി സ്വദേശികളായ അനീഷ് കുമാർ (36), സുരേഷ് ബാബു, വെണ്ടാർ സ്വദേശി ശ്രീദുർഗ, കുണ്ടറ സ്വദേശി സുഭദ്ര, ശാസ്താംകോട്ട സ്വദേശി സുജ, ചടയമംഗലം സ്വദേശി പ്രസന്ന, ആനക്കോട്ടൂർ സ്വദേശി ദീപ, വെട്ടിക്കവല സ്വദേശി സുലോചന, കൊട്ടാരക്കര സ്വദേശി വസന്ത, മൈലംകുളം സ്വദേശി ഗോപി ഗോപാലൻ എന്നിവരെ പുത്തൂരിലെ സ്വകാര്യ അശുപത്രിയിലും കൊട്ടാരക്കര താലൂക്ക് അശുപത്രിയിലും പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |