കൊല്ലം: ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നഴ്‌സിംഗ് ഓഫീസർ പിടിയിൽ. കൊല്ലം ഇഎസ്‌ഐ ആശുപത്രിയിലെ നഴ്‌സും യൂട്യൂബറുമായ മിഗ്‌ദാദാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സെപ്‌തംബർ എട്ടാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. ലിഫ്‌റ്റിനുള്ളിൽ കയറിയപ്പോഴാണ് പ്രതി കുട്ടിയോട് അതിക്രമം കാട്ടിയത്. തുടർന്ന് പെൺകുട്ടിയും കുടുംബവും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇന്നലെ രാത്രി ആശുപത്രിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. യൂട്യൂബിൽ ഫുഡ് വ്ലോഗുകൾ ഉൾപ്പെടെ ചെയ്യുന്ന പ്രതി സോഷ്യൽ മീഡിയയിൽ സജീവമാണെന്ന് പൊലീസ് പറഞ്ഞു.
A nursing officer and YouTuber, Migdad, from Kollam ESI Hospital has been arrested for allegedly sexually assaulting a 16-year-old girl. The incident, involving a hospital bystander, reportedly occurred in a lift on September 8. Kollam East Police apprehended the accused based on the victim's complaint and registered a case against him under the POCSO Act.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |