ക്ലാപ്പന: ക്ലാപ്പന ഇ.എം.എസ് ഗ്രന്ഥശാല നൽകിവരുന്ന ഏഴാമത് ഓണാട്ടുകര പ്രതിഭാ പുരസ്കാരം ഗായിക കെ.എസ്.പ്രിയയ്ക്ക് സമ്മാനിച്ചു. 11111 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയ പുരസ്കാരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ കൈമാറി.
ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം വി.പി.ജയപ്രകാശ് മേനോൻ പ്രശസ്തി പത്രം കൈമാറി. ഗ്രന്ഥശാലാ പ്രസിഡന്റ് ജി.അനിത അദ്ധ്യക്ഷയായി. സെക്രട്ടറി ആർ.മോഹനൻ, സുബൈർ സരിഗ, വി.വിമൽറോയ്, ബിനു എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും നൃത്തവിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. പുലികളി, തിരുവാതിര മത്സരം, നൃത്തനൃത്യങ്ങൾ, കോഴിക്കോട് നവചേതനയുടെ നാടകം, കെ.എസ്.പ്രിയയും ഗായകരും നേതൃത്വം നൽകിയ എസ്.ജാനകി സ്മൃതി എന്നിവയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |