ഓച്ചിറ: ഓച്ചിറ ലയൺസ് ക്ലബിന്റെ 2026- 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ബി.അജയ്യകുമാർ നിർവഹിച്ചു. ലയൺസ് ഹാളിൽ ചേർന്ന യോഗത്തിൽ ക്ലബ് പ്രസിഡന്റ് കൈലാസ് ആലക്കോട്ട് അദ്ധ്യക്ഷനായി.
സെക്രട്ടറി ടി.ജി.രാജഗോപാൽ വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.
ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രവികുമാർ കല്യാണിശേരിൽ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ മേഖലയിലെ മികവിന് ഡോ. റോഷ്നി മജീദ്, ആർ.പ്രിയങ്ക, അലോക് പ്രശാന്ത് തുടങ്ങിയവരെ ആദരിച്ചു. ചികിത്സാ ധനസഹായം. ഫലവൃക്ഷത്തൈ, ഗ്ലൂക്കോമീറ്റർ വിതരണവും നടത്തി.
ലയൺസ് പ്രിസിപ്പൽ സെക്രട്ടറിമാരായ ഹരീഷ്ബാബു, ജി.വി.രവിനാഥ്, ബി.ആർ.പ്രസാദ്, റീജിയൻ ചെയർപേഴ്സൺ എം.സോമൻ, സോൺ ചെയർപേഴ്സൺ ഡോ. ജി.ഷൈൻ രാജ്, കെ.രംഗനാഥ്, സി.കൃഷ്ണകുമാർ, ജെ.ആർ.അനൂപ്, സിന്ധു കല്യാണിശ്ശേരിൽ, കെ.കൈലാസ് നാഥ്, ശശികല രംഗനാഥ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എസ്.ആർ.എസ് നായർ (പ്രസിഡന്റ് ), കെ.രംഗനാഥ്, ലിവിനാഥ് സാരംഗ, കെ.സദാനന്ദൻ (വൈസ് പ്രസിഡന്റ്), ജെ.ആർ.അനൂപ് (സെക്രട്ടറി), കൈലാസ് അലക്കോട്ട് (ജോ. സെക്രട്ടറി), ടി.ജി.രാജഗോപാൽ (അഡ്മിനിസ്ട്രേറ്റർ), വി.ജി.ജനാർദ്ദനൻ നായർ (ട്രഷറർ) എന്നിവർ സ്ഥാനമേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |